Wednesday, July 8, 2009

പ്രണയ വാര്‍ഷികം

ആദ്യ പ്രണയത്തിനു ഒമ്പത് വയസ്സ് . കാലമേരെ കടന്നു പോയിട്ടും , ആദ്യ അനുരാഗത്തിന്റെ സുഖം പകരും ഓര്‍മയില്‍ , നീ എനിക്ക് ആരാധ്യനല്ലാതെ ആകുമോ ? എന്ന അവളുടെ വാക്കുകള്‍ , കലാലയ ജീവിതത്തിലെ ആ തീവ്ര പ്രണയ നാളുകളിലെ സുഖ ശീതളമായ ഓര്‍മകളെ തഴുകി ഉണര്‍ത്തുന്നു .

അന്ന് അവള്‍ക്കു വേണ്ടി എഴുതിയ ' പാതി പറഞ്ഞ കഥകള്‍ ' ഇവിടെ പങ്കുവയ്ക്കുകയാണ് . ഒളി മങ്ങാത്ത ഓര്‍മയായി മനസ്സില്‍ തട്ടി നില്‍ക്കുന്ന ആ യഥാര്‍ത്ഥ സ്നേഹ ബന്ധത്തിന്റെ ഊഷ്മളമായ നിമിഷങ്ങള്‍ ' ചിതറിയ ചില വരികളിലെ ' ആദ്യ വരികള്‍ ആവുകയാണ് .


പ്രണയത്തിന്റെ പിറവി ചിന്തകളുടെ മണല്കൂനകളില്‍ നിന്ന് ആന്നെന്നും പ്രണയം സാന്ദ്രമാകുന്നത് മൌനത്തിന്റെ നിമിഷങ്ങളില്‍ ആന്നെനും ഞാന്‍ മനസ്സിലാക്കിയത് വളരെ വൈകിയാണ് . സ്നേഹിച്ചു മതി വരാതെ , കണ്ടു കൊതി തീരാതെ പുനര്‍ജ്ജന്മം കാത്തിരിക്കുന്ന ആ ആത്മ ബന്ധത്തിന് എവിടെയായിരുന്നു തുടക്കം ? ഒരുപാട് മഴകള്‍ക്കും വേനലുക്കള്‍ക്കും മുമ്പുള്ള ഒരു ജൂലൈ മാസത്തില്‍ ' മേഘമല്‍ഹാറിന്റെ ' ശീര്‍ഷകം പോലെ പരസ്പരം അറിയാതെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും . ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്‍റെ പ്രമദവനതില് വിരിഞ്ഞ കാവ്യത്തിന്റെ വരികള്‍ പോലെ ' ഇനിയാര്‍ക്കും ആരോടും ഇത്രമേല്‍ തോന്നതതെന്തോ ' എന്ന് പറഞ്ഞത് പോലെയായി അവസ്ഥ .ആദ്യമൊക്കെ അവാര്‍ഡ്‌ സിനിമ പോലെ ഡയലോഗ് കളുടെ അതിപ്രസരമൊന്നും ഇല്ലാതെ പ്രണയം പതുക്കെയാണ് നീറി പിടിച്ചു കൊണ്ടിരുന്നത് .ആകാശത്തെയും ഭൂമിയെയും കുറിച്ചും ആദമിന്റെയും ഹവ്വയുടെയും തിരോധാനത്തിനു ശേഷമുള്ള എദേന്‍ തോട്ടത്തിന്റെ ഏകാന്തതെയെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു .എന്നിട്ടും പ്രണയം മാത്രം അകന്നു നിന്നു.

പിന്നീടുള്ള കാലങ്ങളില്‍ ഉറക്കം നഷ്ടപ്പെടുത്തി രാത്രിയുടെ ഇരുണ്ട കോന്നിലിരുന്നു കണ്ട ഏകാന്ത സ്വപ്നങളെ അക്ഷരങ്ങള്‍ ആക്കി മാറ്റിയുള്ള പ്രണയലേഖനങ്ങള്‍ ആയി മാറി .എനിക്കെന്നും പ്രചോദനമ് നല്‍കിയിട്ടുള്ളത് ബഷീറിന്റെ "പ്രണയലേഖനം ' ആണ്. 'പ്രിയപ്പെട്ട സാരാമേ ' എന്ന് തുടങ്ങുന്ന കേശവന്‍ നായര്‍ എഴുതിയ പ്രനയലെഖനതിന്റെ പാത പിന്തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ഒട്ടേറെ കത്തുകളെഴുതി തഴമ്പിച്ച എന്റെ കൈകള്‍ അവള്‍ക്കെഴുതാന്‍ മാത്രം മടിച്ചു നിന്നു. അവളുടെ പ്രണയ സങ്കല്‍പ്പങ്ങളില്‍ മുടി പറ്റെ വെട്ടിയ , കുറ്റിതാടിയുള്ള , എന്നും മുണ്ടുടുക്കുന്ന ,പെരുംബാവു‌രുകാരന്‍ മാത്രമാണ് ഉള്ളതെന്ന് അവള്‍ പറഞ്ഞിരുന്നതുമില്ല .ഒട്ടേറെ അവസരങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടായിട്ടും രണ്ടുപേരും മൌനം ഭജിച്ചു . കോളേജിലെ സ്ഥിരം പഴംചൊല്ലുകള്‍ ആയ ' സോറി എന്റെ കല്യാണം നിശ്ചയിച്ചു , ഞാന്‍ തന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നത് ' എന്ന് ഇങ്ങനെയുള്ള ഡയലോഗുകള്‍ ഒന്നും അവള്‍ പറയാതിരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടാന്നെനും അവളുടെ ഖല്‍ബ്‌ തുടിച്ചിട്ടുള്ളത് എന്റെ മുന്നില്‍ മാത്രമാന്നെനും തിരിച്ചറിയുവാന്‍ ഞാന്‍ ഒരുപാട് വൈകി .

വേര്‍പാടിന്റെ തീവ്ര വേദനയുമായി മാര്‍ച്ച്‌ മാസം കടന്നു വന്നു .കാമ്പസ്‌ ആകെ ദുഖത്തില്‍ അമര്‍ന്നു നില്‍ക്കുമ്പോള്‍ , വിരഹ മാസത്തില്‍ മാത്രം വയലറ്റ് നിറത്തില്‍ ഉള്ള പൂക്കളാല്‍ നിറയുന്ന , കലാലയ മുറ്റത്തെ ആ പ്രണയ മരത്തിനു കീഴെ നിന്നു കൊണ്ട് അവള്‍ ചോദിച്ചു ' ഇനി എന്ന് കാണും നമ്മള്‍ ?'.കടുത്ത മൌനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ പൊട്ടി ചിതറും പദങ്ങളാല്‍ , വാക്കുകള്‍ക്കു വില പിടിപ്പേറിയ ആ സന്ദര്‍ഭത്തില്‍ ഞാന്‍ മൊഴിഞ്ഞു " പാതി പറഞ്ഞ കഥകളും , ചിതറിയ ചില വരികളും , കണ്കൊന്നില്‍ പൊടിയുന്ന നീര്‍ക്കന്നവുമായി ഞാന്‍ ഇവിടെ തന്നെയുണ്ടാകും . കാതോര്‍ത്താല്‍ കേള്‍ക്കാവുന്നത്ര അടുത്ത് , കൈയെത്തിച്ചാല്‍ തോടാവുന്നത്രയടുത്തു" . കലാലയ ദിനങ്ങളിലെ അവസാന നാളുകളില്‍ ഒന്നില്‍ അവളുടെ ഓര്‍മകളുടെ മന്നിചെപ്പിലേക്ക് ഒരു വൈ എഴുതുവാന്‍ പറഞ്ഞപ്പോള്‍ , എന്നോടൊത്തു ചിരിച്ച , എന്റെ ദുഖങ്ങളില്‍ പങ്കു ചേര്‍ന്ന , എനിക്കെന്നും പ്രോത്സാഹനം നല്‍കിയ . എനിക്ക് വേണ്ടി കാത്തിരുന്ന , എന്റെ ശബ്ദം കേള്‍ക്കുവാന്‍ മണിക്കൂറുകള്‍ ചിലവഴിച്ച അവള്‍ വിതുമ്പുകയായിരുന്നു . ഒട്ടേറെ വരികളും വാക്കുകളും കടന്നു ഞാന്‍ വായിച്ചതാണ് അവളുടെ ഓട്ടോഗ്രാഫില്‍ ഞാന്‍ എഴുതിയത് . " റോസ് മേരിയുടെ വാക്കുകള്‍ ചെക്കേരുന്നിടം എന്നാ കവിത സമാഹാരത്തിലെ അന്പതിയെട്ടു ഇതളുകള്‍ മറിക്കുമ്പോള്‍, നീ വായിക്കുന്നത് എനിക്ക് നിന്നോട് പറയാനുള്ളതാണ് . പിന്നെയുള്ള താളുകളില്‍ മഞ്ഞു മലയില്‍ നിന്നു ഉത്ഭവിക്കുന്ന അരുവിയും ".

സ്നേഹിക്കാതെ ഇരിക്കുന്നതിലും നല്ലത് സ്നേഹിച്ചു പിരിയുന്നതാണ് . കാരണം ത്യാഗത്തിന്റെ വഴികളിലൂടെ ആന്നെലോ സ്നേഹം സഞ്ചരിക്കുന്നത്‌ . എന്റെ ഇഷ്ടങ്ങള്‍ എന്നും ഹൃദയത്തിന്റെ നെല്ലിപടിയില്‍ മാത്രം സൂക്ഷിച്ചു കൊണ്ട് , കഴിഞ്ഞ നാളുകളിലെ നിറം മങ്ങിയ ശേഖരങ്ങളില്‍ നിന്നും സ്വപ്നങളെ ഇള്ളകിഎടുത്തും കൊണ്ടും കലാലയത്തിന്റെ പടവുകള്‍ ഇറങ്ങുബോള്‍ , ജനുവരിയുടെ അന്ത്യത്തില്‍ അവള്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു .

"പറയാതെ അറിയുകയും അറിയാതെ പറയുകയും ചെയ്യുന്നതാണ്‌ പ്രണയം".

2 comments:

deepdowne said...

എന്തു പറയാന്‍! ..

"दिल के कागज़ पर जो बरसा
उसकी यादों का बादल!.."
- मुमताज़ राशिद

Hari Nair said...

"Parayathe Ariyukayum, Ariyathe Parayukayum cheyyunnathanu Pranayam" - Wow, that sums up the true essence and gist! Well-written!

- Hari Nair